
വാഷിങ്ടണ്‍: യു.എസിന്റെ ചുമതല ഇന്ത്യന്‍ വംശജര്‍ക്കെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ ഭരണനിര്‍വഹരണ രംഗത്തെ പ്രധാന പദവികളിലിരിക്കുന്ന ഇന്ത്യന്‍ വംശജരെ പരാമര്‍ശിച്ചായിരുന്നു ബൈഡന്റെ പ്രസ്താവന. ബഹിരാകാശഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ അവരുമായി നടത്തിയ വെര്‍ച്വല്‍ സംഭാഷണത്തിനിടെയായിരുന്നു ബൈഡന്റെ അഭിപ്രായ പ്രകടനം.
നാസ ശാസ്ത്രജ്ഞ സ്വാതി മോഹന്‍, ബൈഡന്റെ പ്രഭാഷണ രചയിതാവ് വിനയ് റെഡ്ഡി തുടങ്ങി 55 ഇന്ത്യന്‍ വംശജരെയാണ് ബൈഡന്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇവരില്‍ മാല അഡിഗ, ഐഷ ഷാ, സമീറ ഫസിലി, സുമോന ഗുഹ, സബ്രിന സിങ്, ശാന്തി കളത്തില്‍, ഗരിമ വര്‍മ, സോണിയ അഗര്‍വാള്‍, നേഹ ഗുപ്ത, റീമ ഷാ, താനിയ ദാസ് തുടങ്ങി ഇരുപതിലധികം ഇന്ത്യന്‍ വംശജരായ വനിതകളും ഉള്‍പ്പെടുന്നു.
ആരോഗ്യം, ദേശീയ സുരക്ഷ, മനുഷ്യാവകാശം, നിയമം തുടങ്ങി സുപ്രധാന മേഖലകളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ബൈഡന്‍ പ്രധാന പദവികള്‍ നല്‍കിക്കഴിഞ്ഞു. വിവിധ രംഗങ്ങളിലെ ഉപദേഷ്ടാക്കളായും ഇന്ത്യന്‍ വംശജര്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍.