

വർക്കല; വർക്കലയിൽ അജ്ഞാത സ്ത്രീ ട്രെയിനിടിച്ച് മരിച്ച നിലയിൽ. കൊല്ലം തിരുവനന്തപുരം റൂട്ടിൽ വർക്കല പുത്തൻചന്ത മേൽപ്പാലത്തിനടിയിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റോസ് നിറത്തിൽ പൂക്കളുള്ള സാരിയും കറുത്ത ബ്ലൗസുമാണ് വേഷം. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കും. തിരിച്ചറിയാൻ സാധിക്കുമെങ്കിലും ഇടിയുടെ ആഘാതത്തിൽ മുഖത്തിന് ഒരു ഭാഗം തകർന്ന നിലയിലാണ്. വർക്കല പോലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.