Breaking News

ശിവഗിരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതാണെന്ന് സ്ഥിതീകരിച്ചു.

വർക്കല :ശിവഗിരി തീർത്ഥാടനത്തിന് സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക് റൂമിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതാണെന്ന് സ്ഥിതീകരിച്ചു. മധുര പള്ളിവാസൽ സ്വദേശിയായ എസ്.അബ്ദുൽ ഹുസൈൻ (27) ആണ് മരിച്ചത് . പെയിന്റിംഗ് ജോലിക്കു പോകുന്ന ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണ് . ഇയാൾ തമിഴ്‌നാട്ടിൽ നിന്നും ഇതിനുമുമ്പ് കുടുംബാംഗങ്ങൾക്കൊപ്പം ശിവഗിരി മഠം സന്ദർശിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. എന്നാൽ ഇയാൾ മരണപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇയാൾക്ക് രണ്ടു കുട്ടികളുണ്ട്.
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ 9 മണിയോടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *