Breaking News

സിവില്‍ സര്‍വ്വീസ്: അപ്രതീക്ഷിക വിജയമെന്ന് ആറാം റാങ്കുകാരി ഗഹന

ഗഹന നവ്യ ജയിംസ്

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൈവന്നത് അപ്രതീക്ഷിത നേട്ടമെന്ന് ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ പരീക്ഷയ്ക്കായി തനിച്ച് തയാറെടുക്കുകയായിരുന്നുവെന്നും കുടുംബം ഉറച്ച പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും ഗഹന പ്രതികരിച്ചു. വളരെ വലിയ നേട്ടമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അതിയായ സന്തോഷമുണ്ടെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. നിലവില്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തുകയാണ് ഗഹന. പാലാ അല്‍ഫോന്‍സ കോളേജില്‍നിന്ന് ഒന്നാം റാങ്കോടെയാണ് ഗഹന ബി.എ ഹിസ്റ്ററി ബിരുദം നേടിയത്. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഗഹന യു.ജി.സി നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പും സ്വന്തമാക്കി. പാലാ സെന്റ് തോമസ് കോളേജ് അധ്യാപകനായ പ്രൊഫ.ജയിംസ് തോമസാണ് ഗഹനയുടെ പിതാവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *