
വര്‍ക്കല: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം ഷെഫീര്‍ ഇടവ പഞ്ചായത്ത് സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച ശക്തമായ മഴയും കാറ്റും ഇടവ പഞ്ചായത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷെഫീര്‍ സ്ഥലം സന്ദര്‍ശിച്ചത്.
ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള വലിയ മരങ്ങള്‍ വീണു. ഈ മേഖലയിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഭൂരിഭാഗവും മരങ്ങള്‍ വീണ് ഒടിഞ്ഞു വീഴുകയോ മറിഞ്ഞു വീഴുകയോ ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓടുമേഞ്ഞ വീടുകളില്‍ പലതും മേല്‍ക്കൂര ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്.
വീടുകളുടെ ഗേറ്റുകളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്. കാപ്പില്‍ ജംഗ്ഷനില്‍ കടമുറികള്‍ക്ക് മുകളിലേക്ക് വലിയ മരം ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ് കടകളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് മഴയും കാറ്റും ഇടവ പഞ്ചായത്തില്‍ ദുരിതം വിതച്ചത്.