Breaking News

ആറ്റിങ്ങലിൽ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ വെള്ളൂർകോണത്ത് യുവാവിൻറെ ഇരുചക്രവാഹനം കത്തിയ നിലയിൽ. ആറ്റിങ്ങൽ വെള്ളൂർക്കോ ണം ശ്രീഭവനിൽ സുബിൻ (25) ൻ്റെ ഉടമസ്ഥതയിലുള്ള ടിവിഎസ് എൻടോർക്ക് എന്ന ഇരു ചക്രവാഹനമാണ് കഴിഞ്ഞദിവസം പൂർണ്ണമായി കത്തി നശിച്ചത്.

ഏഴു മണിയോടുകൂടി ജോലി കഴിഞ്ഞെത്തിയ യുവാവ് ബന്ധു വീട്ടിന് മുൻവശം സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനമാണ് കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്.

രാത്രി രണ്ടു മണിയോടെ വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് വീട്ടുകാർ പുറത്തിറങ്ങാൻ ശ്രമിക്കുന്നതി നിടയിൽ വീടിനു മുന്നിൽ വൻ തീ ഗോളം പോലെ വാഹനം കത്തുന്നതാണ് കണ്ടത്. വീട്ടുകാർ വെള്ളമൊഴിച്ച് തിയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനം പൂർണമായും കത്തി നശിച്ചു.

വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ പോലീസ് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെങ്കിലും ആക്രമികൾ കത്തിച്ചതാണോ എന്നതിന് ഒരു തെളിവും കിട്ടിയില്ലയെന്ന് പോലീസ് ബീക്കൺ ന്യൂസിനോട് പറഞ്ഞു. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തിയതിലും വാഹനത്തിന് തീപിടുത്തമുണ്ടായതിൽ മറ്റെന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയുണ്ടായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *