Breaking News

രണ്ടാഴ്ച സമയം ചോദിച്ച് രവീന്ദ്രന്‍: കത്ത് നല്‍കിയത് അഭിഭാഷകന്‍ മുഖേന

സി.എം. രവീന്ദ്രന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ച സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍. അഭിഭാഷകന്‍ മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കി രവീന്ദ്രന്‍ ഇ.ഡിക്ക് കത്ത് നല്‍കിയത്. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ കാരണം കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് രവീന്ദ്രന്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.
കത്തിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്ക് ആശങ്കയുണ്ട്. മൂന്ന് തവണ നോട്ടീസ് നല്‍കിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ ഇ.ഡിക്കും അതൃപ്തിയുണ്ട്. ആശുപത്രിവാസം ഇ.ഡിയുടെ മുന്നില്‍ ഹാജരാവാതെ ഒഴിഞ്ഞുമാറാനുള്ള സൂത്രമായിട്ടാണ് ഇ.ഡി കണക്കാക്കുന്നത്. ഇപ്പോള്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *