Breaking News

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്: ഇതുവരെ 43.36 ശതമാനം

പ്രതീകാത്മക ചിത്രം

കൊച്ചി: 5 ജില്ലകളിലായി രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെ 12.15 വരെ 43.36 ശതമാനം പോളിംഗ് നടന്നു. എറണാകുളം 42.98, കോട്ടയം 43.50, തൃശൂര്‍ 43.13, പാലക്കാട് 43.46, വയനാട് 45.17 എന്നിങ്ങനെയാണ് പോളിംഗ് കണക്ക്. കൊച്ചി കോര്‍പ്പറേഷനില്‍ 31.47, തൃശൂര്‍ കോര്‍പ്പറേഷനില്‍ 34.15 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തി.
പോളിംഗിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ആയിരുന്നു പല ബൂത്തുകളിലും. 451 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 8116 വാര്‍ഡുകളിലായി 98,57,208 വോട്ടര്‍മാരും 28,142 സ്ഥാനാര്‍ത്ഥികളുമാണുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനില്‍ ആയവര്‍ക്കും 5 മണിക്ക് ശേഷം 6 മണിവരെ പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താം.

Related posts

Leave a Reply

Your email address will not be published. Required fields are marked *