Breaking News

കാപ്പിലില്‍ പൊഴിമുഖത്തിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി.

വർക്കല: കാപ്പിലില്‍ പൊഴിമുഖത്തിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലമ്പലം മാവിന്‍മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിഷ്ണു( 19), മാവിന്‍മൂട് സ്വദേശി ഗിരീഷിന്റെ മകന്‍ അച്ചു എന്നുവിളിക്കുന്ന ആരോമല്‍( 16) എന്നിവരെയാണ് കാണാതായത്. കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ( 17)യാണ് രക്ഷപ്പെടുത്തിയത്. കാണാതായ ആരോമൽ. ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വിഷ്ണു ഐ .ടി .ഐ വിദ്യാര്ഥിയുമാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം.

Related posts

Leave a Reply

Your email address will not be published. Required fields are marked *