Breaking News

ചികില്‍സയ്ക്ക് പണം വാഗ്ദാനം ചെയ്ത് പീഡനം; 3 ചാരിറ്റി പ്രവർത്തകർ അറസ്റ്റിൽ

വയനാട് :വയനാട്ടില്‍ ചികില്‍സാ ധനസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചാരിറ്റി പ്രവര്‍ത്തകരായ മലവയല്‍ സ്വദേശി ഷംഷാദ്, ബത്തേരി സ്വദേശി ഫസല്‍, അമ്പലവയല്‍ സ്വദേശി സൈഫു റഹ്മാന്‍ എന്നിവരെയാണ് പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 26ന് ചികില്‍സയ്ക്കുള്ള പണം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *