Breaking News

വർക്കലയിൽ രണ്ട് പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ

അയിരൂർ: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പോക്സോ കേസ് പ്രതികളെ അയിരൂർ പോലീസ് പിടികൂടി. 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന വർക്കല ജനാർദ്ദനപുരം, കൊച്ചുവിളമുക്ക് കക്കോട് പുതുവൽ പുത്തൻവീട്ടിൽ സന്തോഷിന്റ്റെ മകൻ സനു എന്നു വിളിക്കുന്ന മോൻകുട്ടൻ (26), 2020 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന കല്ലുവാതുക്കൽ, നടയ്ക്കൽ ഹനുമാൻകുന്ന് പ്ലാവിള തെക്കതിൽ വീട്ടിൽ രാജുവിൻറ്റെ മകൻ രാഹുൽ എന്ന് വിളിക്കുന്ന വിശാഖ് (23) എന്നിവരെയാണ് അയിരൂർ പോലീസ് വിവിധയിടങ്ങളിൽ നിന്നും അറസ്റ്റു ചെയ്തത്. വർക്കല ഡി.വൈ.എസ്പി. ബാബുക്കുട്ടന്റ്റെ നിർദ്ദേശപ്രകാരം അയിരൂർ ഐ. എസ് .എച്ച്.ഓ ശ്രീജേഷ് വി കെ, എസ്.ഐ സജീവ് ആർ, എസ് . സി .പി .ഓ ജയ് മുരുകൻ, സി.പി.ഓ രഞ്ജിത്ത്,ഷജീർ,ജിഷാദ്,വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *