

വര്‍ക്കല: വര്‍ക്കല നഗരസഭാ പരിധിയില്‍ രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വർക്കല മൈതാനം രാമന്തള്ളിയിൽ കെ.എസ്.മന്ദിരത്തിൽ സുമതി (80)യാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. , ജൂൺ പത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല ഗവ : ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , പരിശോധനയിൽ ഇവർക്ക് വെള്ളത്തിന്റെയും ഓക്സിജന്റെയും അളവിൽ കുറവ് കണ്ടതിനെ തുടർന്ന് അന്ന് വൈകുന്നേരം 5.30 ന് തന്നെ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജൂൺ പതിമൂന്നിന് ഇവർക്ക് കോവിഡ് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 6.45 നായിരുന്നു മരണം സംഭവിച്ചത് . ഭർത്താവ് : പരേതനായ കുട്ടപ്പൻ ,മക്കൾ :ജയ, ജയന്തി.

വർക്കല കണ്വാശ്രമം എം .ജി .കോളനി ഗൗരിനിവാസിൽ ദേവരാജൻ ( 60) തിരുവനന്തപുരം ജന: ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.30 നായിരുന്നു മരണം സംഭവിച്ചത്. ദേവരാജനും മകൾ ഗൗരി രാജനും ജൂൺ 23 നായിരുന്നു കോവിഡ് സ്ഥിതീകരിച്ചത്. ജൂൺ 29 ന് ഭാര്യ ഉഷയ്ക്കും കോവിഡ് സ്ഥിതീകരിച്ചു . തുടർന്ന് ഇവരെ ശിവഗിരി കൺവെന്ഷൻ സെന്ററിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു . ജൂൺ 25 നായിരുന്നു ദേവരാജനെ ജന;ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ : ഉഷ , മക്കൾ : ഗൗരി രാജ് , രേഖ രാജ്. ഇതോടെ നഗരസഭാ പരിധിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29 ആയി.