Breaking News

വാക്‌സിൻ വിതരണത്തിലെ അപാകത: രൂക്ഷ വിമർശനവുമായി ബി ജെ പി

വർക്കല : താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിൻ വിതരണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി. വർക്കല നഗരസഭയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി.
സാധാരണക്കാരായവർക്ക് ഒന്നും രണ്ടും ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ കഴിയാത്തപ്പോൾ സി.പി.എം. പാർട്ടി അംഗങ്ങൾക്കും ബന്ധുക്കൾക്കും വാക്‌സിൻ നൽകുന്നതായി ധർണ ഉദ്ഘാടനം ചെയ്ത മണ്ഡലം ജനറൽ സെക്രട്ടറി സജി മുല്ലനല്ലൂർ ആരോപിച്ചു. നഗരസഭയിലെ ബി.ജെ.പി. കൗൺസിലർമാർ ഇതുസംബന്ധിച്ച് നഗരസഭാ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് സമരം നടത്തിയത്. മണ്ഡലം വൈസ് പ്രസിഡന്റ് തച്ചോട് സുധീർ, കോവിലകം മണികണ്ഠൻ, ബി.ജെ.പി. കൗൺസിലർമാരായ അനിൽകുമാർ, വിജി, പ്രിയാ ഗോപൻ, ജി.കെ.ഉണ്ണി, കൃഷ്ണൻ, സിന്ധു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *