Breaking News

രണ്ടു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ആനി ശിവ വർക്കലയിൽ നിന്നും കൊച്ചിയിലേക്ക്

വർക്കല: രണ്ടുദിവസത്തെ ഡ്യൂട്ടിക്ക് ശേഷം സബ്ഇൻസ്പെക്ടർ ആനി ശിവ വർക്കലയിൽ നിന്നും കൊച്ചിയിലേക്ക് ട്രാൻസ്ഫറായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനി ശിവ വർക്കല സബ് ഇൻസ്പെക്ടറായി ചാർജെടുത്തത്. ആനി വർക്കലയിൽ ചാർജെടുത്ത വിവരം സോഷ്യൽ മീഡിയകളിൽ ആഘോഷമായിരുന്നു. ഇവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളും ആ പ്രതിസന്ധികളെ അവർ തരണം ചെയ്തതും ഒക്കെയായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. വർക്കല ശിവഗിരി തീർഥാടനത്തിന് നാരങ്ങാവെള്ളം വിറ്റ് ജീവിക്കാൻ എത്തിയതും, കറിമസാല കമ്പനിയുടെ റെപ്രെസെന്ററ്റീവായി ജോലി ചെയ്തതുമൊക്കെ സോഷ്യൽ മീഡിയകളിൽ ചർച്ചയായതോടെ, മുഖ്യധാരാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. അതോടെ സബ്ഇൻസ്പെക്ടർ ആനി ശിവ വർക്കലയിൽ ഏതൊരു സാധാരണക്കാരനും ചിരപരിചിതയായി മാറി . എന്നാൽ രണ്ടു ദിവസത്തെ സേവനത്തിനുശേഷം സബ്ഇൻസ്പെക്ടർ ആനി ശിവ കൊച്ചിയിലേക്ക് ട്രാൻസ്ഫർ ആകുന്നു എന്നാണ് പുതിയ വാർത്ത. അതവർ സ്ഥിതീകരിക്കുകയും ചെയ്യുന്നു. വർക്കലയിൽ ജോയിൻ ചെയ്യുന്നതിനുമുൻപ് കൊച്ചിയിലേക്ക് ട്രാൻസ്ഫെറിനു അപേക്ഷിച്ചിരുന്നു എന്നും, ആ അപേക്ഷയാണ് ഇപ്പോൾ ട്രാൻസ്ഫർ ഓർഡർ ആയി വന്നിരിക്കുന്നതെന്നും ആനി ശിവ ബീക്കൺ ന്യൂസിനോട് പറഞ്ഞു .

Related posts

Leave a Reply

Your email address will not be published. Required fields are marked *