Breaking News

വർക്കലയിൽ സ്‌കൂൾ അദ്ധ്യാപിക ആത്മഹത്യ ചെയ്ത നിലയിൽ

വർക്കല: വർക്കല മുണ്ടയിൽ സ്‌കൂൾ അദ്ധ്യാപിക ആത്മഹത്യ ചെയ്ത നിലയിൽ.മുണ്ടയിൽ വാർഡ് അവന്തികയിൽ അജിത്തിന്റെ ഭാര്യ ലക്ഷ്മി (41) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ലക്ഷ്മി ഹോളി ഇന്നൊസെന്റ്‌സ് പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.അജിത് ലക്ഷ്മി ദമ്പതികൾക്ക് ഒരു മകളുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലക്ഷ്മി മകൾ മാളവികയെ വഴക്കുപറയും അടിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിന് പേരിൽ അജിത് ലക്ഷ്മിയെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് അജിത് മാളവികയെയും കൂട്ടി അജിത്തിന്റെ അമ്മയുടെ വീട്ടിൽ പോയി.ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിൽ തിരിച്ചെത്തിയ അജിത്ത് ലക്ഷ്മിയെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അതോടെ വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *