Breaking News

ലോഗോ മാറി; പക്ഷിക്ക് പകരം എക്‌സ്: മാറ്റങ്ങളുമായി ട്വിറ്റര്‍

അടിമുടി മാറ്റത്തിന് തയാറെടുത്ത് ട്വിറ്റര്‍. ട്വിറ്റര്‍ പുനരവതരണത്തിന്റെ ചെയ്യുന്നതിന്റെ ഭാഗമായി ലോഗോയിലെ പക്ഷിയുടെ ചിഹ്നം മാറ്റി എക്‌സ് (X) എന്നാക്കും. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ പുനരവതരണത്തിന് തയാറെടുക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിന്‍ പേജ്, ഹോം പേജ്, വെബ്‌സൈറ്റ് ഇതിലൊക്കെ കറുപ്പ് പശ്ചാത്തലത്തിലുള്ള എക്‌സ് എന്ന ലോഗോ ഇടംപിടിച്ചുകഴിഞ്ഞു. പ്രൊഫൈല്‍ ചിത്രവും കമ്പനിയുടെ ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകളുടെ ബാഡ്ജും പുതിയ ലോഗോ ആക്കിയിട്ടുണ്ട്.

ഇനി മുതല്‍ x.com എന്ന് സെര്‍ച്ച് ചെയ്താല്‍ ട്വിറ്റര്‍ വെബ്‌സൈറ്റില്‍ എത്താം. കഴിഞ്ഞ വര്‍ഷം തന്നെ ട്വിറ്ററിനെ എക്‌സ് എവരിതിങ് ആപ് എന്ന പേരില്‍ പുനരവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനിയുടെ പേര് എക്‌സ് കോര്‍പ് എന്നായിരുന്നു. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിംഗ്, ബാങ്കിംഗ്, പണമിടപാട് സൗകര്യങ്ങളും വിവിധ ആശയങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍, അവസരങ്ങള്‍ എന്നിവയ്ക്കുള്ള ആഗോള വിപണിയായാണ് കമ്പനി പുതിയ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *