Breaking News

കല്ലിന്‍മൂട് വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ ഇരുപത്തിയെട്ടാം ഓണാഘോഷം

ആറ്റിങ്ങല്‍: കല്ലിന്‍മൂട് വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ ഇരുപത്തിയെട്ടാം ഓണാഘോഷം സംഘടിപ്പിച്ചു. വാളക്കാട് ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് ഇരുപത്തിയെട്ടാം ഓണം ആഘോഷിച്ചത്. ഓണാഘോഷ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പൂവണത്തുംമൂട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ ശ്രീജ.വി.എസ്, ബാദുഷ, മനോജ്, അനില്‍കുമാര്‍, രമ്യ , ബിന്ദു, ലീലാമ്മ, ഷൈനി, ശശികല, വയോജന ക്ലബ് ഭാരവാഹികളായ സുഗുണന്‍, സതീരത്‌നം, പവിഴ മണി, വാര്‍ഡ് സമിതി ഭാരവാഹികള്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് സമിതി ട്രഷറര്‍ സബീന സ്വാഗതം പറഞ്ഞു. രഞ്ചിത്ത്‌ലാല്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കലാകായിക മത്സരങ്ങളും ഓണക്കിറ്റ് വിതരണവും ഓണസമ്മാന വിതരണവും നടന്നു. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *