Breaking News

ടി.ടി.ഇയുടെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്: പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനം പുറത്ത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ വിനോദിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാലുകള്‍ അറ്റുപോയതുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനം. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ആഴത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിന്‍ കയറിയാണ് കാലുകള്‍ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടായോ എന്നും പരിശോധിക്കും.

ഇന്നലെ ഏഴരയോടെ ഒഡിഷ സ്വദേശി രജനീകാന്ത് ടി.ടി.ഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതിലുള്ള പകയാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടി.ടി.ഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *