

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും സി.പി.ഐ സ്ഥാനാര്‍ത്ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാഹുല്‍ റോഡ് ഷോയോടെയാണ് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. വയനാട് എം.പി എന്നത് വലിയൊരു ബഹുമതിയായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. മുസ്ലിം ലീഗിന്റെ പതാക കഴിഞ്ഞ തവണ ബി.ജെ.പി ദേശീയതലത്തില്‍ തന്നെ വിവാദമാക്കിയിരുന്നു. അതിനാല്‍ ഇത്തവണ ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കിയാണ് രാഹുലിന്റെ റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ തുറന്ന വാഹനത്തിലിരുന്ന് പ്രവര്‍ത്തകരോട് സംസാരിച്ചു. ഇനി പതിനഞ്ചാം തീയതി രാഹുല്‍ വയനാട്ടിലെത്തും. ഒരാഴ്ച അദ്ദേഹം വയനാട്ടില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും


ഇടത് സ്ഥാനാര്‍ത്ഥി ആനി രാജ കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നും റോഡ് ഷോയായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍, സന്തോഷ് കുമാര്‍ എം.പി, കെ.ജെ.ദേവസ്യ തുടങ്ങിയവരും ആനി രാജയോക്കൊപ്പം ഉണ്ടായിരുന്നു.


