
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി കഴക്കൂട്ടം സൈനിക സ്കൂളിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘ഏക് പെഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പെയ്‌നിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാമ്പസിലെ പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ഫലവൃക്ഷങ്ങളും മറ്റ് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
സ്കൂൾ കാമ്പസിൽ പച്ചപ്പ് വർധിപ്പിക്കുക, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുക, വരുംതലമുറകൾക്ക് പ്രയോജനപ്പെടുന്ന സുസ്ഥിരമായ പരിസ്ഥിതി ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.സ്‌കൂൾ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ വർഷം മുഴുവൻ വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ തുടരാനും കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
കേഡറ്റുകളിലും സ്കൂൾ സമൂഹത്തിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

