Breaking News

ടി.കെ.വിനീത് തിരുവനന്തപുരം എ.ഡി.എം

തിരുവനന്തപുരം ജില്ലയുടെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി (എ.ഡി.എം) ടി.കെ.വിനീത് ചുമതലയേറ്റു. നെടുമങ്ങാട് ആര്‍.ഡി.ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2016 ല്‍ കൊച്ചി മെട്രോ ലാന്റ് അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറായിട്ടാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. കോട്ടയം എ.ഡി.എം, ഫോര്‍ട്ട് കൊച്ചി, തിരുവല്ല ആര്‍.ഡി.ഒ, ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ തിരുവനന്തപുരം എ.ഡി.എം പ്രേംജിയെ ആലപ്പുഴ ജില്ലയിലെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. പ്രേംജി ക്ക് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പില്‍ ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ മാരായ സുധീഷ്, വിജയസേനന്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *