Breaking News

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് 10,60,000 രൂപ നല്‍കി

ചിറയിന്‍കീഴ്: വയനാട് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ബ്ലോക്ക് പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്ന് 10,00,000 രൂപയും പഞ്ചായത്തിന്റെ ദുരിതാശ്വാസ പ്രത്യേക ഫണ്ടില്‍ നിന്ന് 60,000 രൂപയും ചേര്‍ത്ത് ആകെ 10,60,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ കൈമാറി. കൂടാതെ ബ്ലോക്ക് മെമ്പര്‍മാരുടെ ഓണറേറിയം സംഭാവനയായി നല്‍കുകയാണെങ്കില്‍ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. അതിനായി ഉടന്‍ ബ്ലോക്ക് മെമ്പര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് തീരുമാനം കൈക്കൊള്ളണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി.മണികണ്ഠന്‍, കവിത സന്തോഷ്, ജോസഫിന്‍ മാര്‍ട്ടിന്‍, ബി.ഡി.ഒ സ്റ്റാര്‍ലി.ഒ.എസ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *