Breaking News

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ മൂന്ന് മരണം; അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനിച്ചൂട് കൂടുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 493 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട രോഗവിവര കണക്കില്‍ 69 എലിപ്പനി കേസുകളും 158 എച്ച്1 എന്‍1 കേസുകളും 6 വെസ്റ്റ് നൈല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *