Breaking News

ആയിരക്കണക്കിന് പേര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ട്: തെളിവുമായി ചെന്നിത്തല

രമേശ് ചെന്നിത്തല

കണ്ണൂര്‍: ആയിരക്കണക്കിന് പേര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ട്. അതിനാല്‍ തന്നെ ഒരു വോട്ടര്‍ക്ക് രാവിലെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്ത് ആ മഷി മായിച്ചു കഴിഞ്ഞ ശേഷം അടുത്ത മണ്ഡലത്തില്‍ പോയി വോട്ട് ചെയ്യാം. അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാവുന്ന സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ആകെ 1,09,693 വ്യാജ വോട്ടര്‍മാരുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537, അഴീക്കോട് മണ്ഡലത്തില്‍ 711, ചേര്‍ത്തല മണ്ഡലത്തില്‍ 527, കുണ്ടറ മണ്ഡലത്തില്‍ 287 എന്നിങ്ങനെ വ്യാജവോട്ടര്‍മാരുടെ കണക്കും അദ്ദേഹം വെളിപ്പെടുത്തി. 140 മണ്ഡലങ്ങളിലും ഇത്തരത്തില്‍ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *