
പാരഡി ഗാനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന വി ഡി രാജപ്പൻ 1969 ൽ ഒരു കോമഡി കഥാപ്രസംഗം കലാകാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജപ്പൻ ഏറ്റവും പ്രശസ്തനായ കഥാപ്രസംഗ കലാകാരനായി സ്വയം സ്ഥാപിച്ചു. മാക് മാക്, ചികയുന്ന സുന്ദരി, പ്രിയേ നിൻറ്റെ കോര തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാപ്രസംഗം കൃതികൾ കഥാപ്രസംഗ പ്രേമികൾക്കിടയിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്. 1981 ൽ കാട്ടുപോത്ത് എന്ന ചിത്രത്തിലൂടെയാണ് വി ഡി രാജപ്പൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഹിറ്റ്‌മേക്കർമാരായ രാജസേനൻ, റാഫി-മെക്കാർട്ടിൻ എന്നിവരുമായാണ് വി ഡി രാജപ്പൻ കൂടുതലും സഹകരിച്ചിരുന്നത് . നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച രാജപ്പൻ 1998 ൽ അഭിനയജീവിതം ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രം ആലിബാബയും ആറര കള്ളന്മാരും ആയിരുന്നു.
കുറച്ച് വർഷങ്ങളായി രാജപ്പൻ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കിടപ്പിലായിരുന്നു. വി. ദേവദാസിന്റെയും വസന്തിയുടെയും മകനായി കോട്ടയത്താണ് രാജപ്പൻ ജനിച്ചത്. ഭാര്യ സുലോചന (നഴ്‌സ്), മക്കൾ : രാജീവ് (എംജി യൂണിവേഴ്‌സിറ്റിയിൽ ജോലി), രാജേഷ് (നഴ്‌സ്) എന്നിവരാണ്. 2016 മാർച്ച് 24 നു രോഗമൂർച്ഛയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയും അന്ത്യം സംഭവിക്കുകയും ചെയ്തു . 66 മത്തെ വയസ്സിൽ അതുല്യ കലാകാരൻ ഈ ലോകത്തോട് യാത്ര പറഞ്ഞു .