Breaking News

ഇത് വൈകിയ ജ്ഞാനമല്ല, ജനതയുടെ ബോധമാണ്: രാജ് താക്കറെ

രാജ് താക്കറെ

ഹിന്ദി നിർബന്ധം പിൻവലിച്ചത് മറാത്തി ജനതയുടെ പ്രതിക്ഷേധം മൂലമെന്ന് രാജ് താക്കറെ; മഹായുതിക്ക് താക്കീതുമായി എം.എൻ.എസ്

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത് വെറും നയപരിവർത്തനമല്ലെന്ന് എം.എൻ.എസ് പ്രസിഡന്റ് രാജ് താക്കറെ വ്യക്തമാക്കി. മറാത്തി ജനതയുടെ ശക്തമായ പ്രതിരോധം കൊണ്ടാണ് സർക്കാരിന് തങ്ങളുടേതായ തീരുമാനം പിന്‍വലി ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ പുറത്തിറക്കിയ രണ്ട് ജിആർ ഉത്തരവുകൾ പിന്‍വലിച്ചതോടെ, ഹിന്ദി നിർബന്ധത്തിനെതിരായ മറാത്തി ജനതയുടെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതായും രാജ് താക്കറെ ട്വിറ്ററിൽ കുറിച്ചു. “ഇത് വൈകിയ ജ്ഞാനമല്ല, മറാത്തികളുടെ ഐക്യശക്തിയുടെ നേട്ടമാണ്,” – എന്നും അദ്ദേഹം പ്രസ്താവിച്ചു.

“മൂന്ന് ഭാഷകളുടെ അടിസ്ഥാനത്തിൽ ഹിന്ദിയെ അടിച്ചേൽപ്പി ക്കാൻ നടത്തിയ ശ്രമം ജനകീയ ബോധം കൊണ്ടാണ് തടയപ്പെട്ടത്. വിദ്യാർത്ഥികൾക്ക് ഉപരിഭാരമായ രീതിയിൽ ഒരു ഭാഷ നിർബന്ധ മാക്കുന്നത് വിദ്യാഭ്യാസ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്,” – എന്നും താക്കറെ കുറ്റപ്പെടുത്തി.

അതേസമയം, സർക്കാർ ഹിന്ദിയ്ക്ക് നൽകിയ അധികമൂല്യ ത്തിന്റെയും അതിനെ പിന്തുണച്ച അപരിചിത സമ്മർദ്ദങ്ങളുടെ ഉറവിടങ്ങളെയും രാജ് താക്കറെ ചോദ്യം ചെയ്തു. “സർക്കാരിന്മേൽ സമ്മർദ്ദം എവിടെ നിന്നാണ് വന്നത്? എന്തിനാണ് ഹിന്ദി പഠിപ്പി ക്കാൻ ഈത്രയും നിർബന്ധം?” – എന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രശംസിച്ച രാജ് താക്കറെ, “ഭാഷാ അവകാശങ്ങൾക്ക് വേണ്ടി പ്രതിരോധം ശക്തമാക്കിയ എല്ലാ മറാത്തി സഹോദരങ്ങളെയും അഭിനന്ദിക്കുന്നു. ഇത് ജനതയുടെ ജയം മാത്രമല്ല, ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്,” – എന്നും കുറിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *