Breaking News

തിരുവനന്തപുരത്തെ യുവാവിന്റെ കൊലപാതകം: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ അഖില്‍ എന്ന യുവാവിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിനീഷ് രാജ്, അഖില്‍, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. അതിക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയത്. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കഴിഞ്ഞമാസം 26ന് പാപ്പനംകോട് ബാറില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട അഖില്‍ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തര്‍ക്കം. ബാറില്‍ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മില്‍ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *