Breaking News

തിരുവനന്തപുരത്ത് 51കാരി മരിച്ച നിലയില്‍: 28കാരന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ശാഖാകുമാരി

തിരുവനന്തപുരം: തിരുവനന്തപുരം കാരണക്കോണത്ത് ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി(51) വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ(28) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് ശാഖാകുമാരിയെ ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വീട്ടിലെ വൈദ്യുത ദീപാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റന്നാണ് അരുണ്‍ ആശുപത്രിയില്‍ പറഞ്ഞത്.
എന്നാല്‍, ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ സംശയം തോന്നിയതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ വീട്ടില്‍ പരിശോധന നടത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്. രണ്ടുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

Related posts

Leave a Reply

Your email address will not be published. Required fields are marked *