
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഡി.ജെ. പാര്‍ട്ടി. പൊഴിക്കരയില്‍ ‘ഫ്രീക്ക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് പാര്‍ട്ടി നടത്തിയത്.
പാര്‍ട്ടി 13 മണിക്കൂറോളം നീണ്ടുനിന്നതായാണ് ലഭിക്കുന്ന വിവരം. അനുമതി വാങ്ങാതെ നിയമവിരുദ്ധമായി ഡി.ജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ കേസെടുത്തതായും സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.