Breaking News

മോഷണവും വടിവാളാക്രമണവും: കൊല്ലത്ത് പിടിയിലായത് കൊടും ക്രിമിനലും ഭാര്യയും

വടിവാള്‍ വിനീതും ഭാര്യ ഷിന്‍സിയും

കൊല്ലം: തിരുവല്ലയില്‍ പ്രഭാത നടത്തിനിറങ്ങിയവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് കൊടും ക്രിമിനലും ഭാര്യയും. കേരളത്തിലുടനീളം മോഷണവും വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്നതും പതിവാക്കിയ വടിവാള്‍ വിനീതും ഭാര്യ ഷിന്‍സിയുമാണ് കൊല്ലത്തുവച്ച് പോലീസിന്റെ പിടിയിലായത്.
ഷിന്‍സിയുമായി ചേര്‍ന്ന് മോഷ്ടിച്ച വാന്‍ ഉപയോഗിച്ച് ഒരു മാസം മുമ്പ് രണ്ടുപേരും കൂടി തിരുവല്ലയില്‍ പ്രഭാത നടത്തിനിറങ്ങിയവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ രക്ഷപെട്ട വിനീതിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കൊല്ലത്തുനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
2013ല്‍ ചക്കുളത്തുകാവിലെ കടകള്‍ കുത്തിത്തുറന്നതാണ് വിനീതിന്റെ പേരിലെ ആദ്യ മോഷണം. എന്നാല്‍, ആ കേസില്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വെറുതെ വിടുകയാണുണ്ടായത്. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവൈനൈല്‍ ഹോമില്‍ വിനീതിനെ പാര്‍പ്പിച്ചു. അവിടെനിന്ന് പുറത്തിറങ്ങിയ വിനീത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്നും ബൈക്ക് മോഷ്ടിച്ചു കടന്നു. പിന്നീട് മോഷണം പതിവാക്കുകയായിരുന്നു ഇയാള്‍. 2017ല്‍ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മാവേലിക്കരയിലും തിരുവനന്തപുരത്തുമായി രണ്ടുവര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ വിനീത് വടിവാള്‍ ആക്രണവും തുടങ്ങി. അങ്ങനെയാണ് വിനീത് വടിവാള്‍ വിനീത് ആയത്. ഇതിനിടെ, ആലപ്പുഴക്കാരിയായ ഷിന്‍സിയെ പ്രണയിച്ച് വിവാഹം കഴിച്ചു. പിന്നീടങ്ങോട് രണ്ടുംപേരുകൂടിയായി മോഷണവും വടിവാള്‍കൊണ്ട് ആക്രമിച്ച് പണം തട്ടിയെടുക്കുന്നതും. കടവന്ത്രയിലെ പമ്പില്‍ ഇന്ധനം നിറച്ചശേഷം കത്തികാട്ടി പമ്പിലെ ജീവനക്കാരന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയും വിനീതാണ്.
കൊച്ചിയില്‍ നിന്ന് പരിചയപ്പെട്ട ശ്യാം, മിഷേല്‍ എന്നീ രണ്ടു പേരെക്കൂടി വിനീത് ഒപ്പം ചേര്‍ത്തു. തുടര്‍ന്നങ്ങോട്ട് വിനീതും മിഷേലും, ഷിന്‍സിയും, ശ്യാമും അടങ്ങുന്ന സംഘം കന്യാകുമാരി മുതല്‍ മലപ്പുറം വരെ മോഷണ പരമ്പരയുടെ ഭാഗമായി. വിവിധ സ്റ്റേഷനുകളിലായി കുറഞ്ഞത് 50 കേസെങ്കിലും വിനീതിന്റെയും സംഘത്തിന്റെയും പേരിലുണ്ട്. വാഹനങ്ങള്‍ മാത്രമല്ല. വഴിയാത്രക്കാരെ തടഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവരുന്നതും ഇവരുടെ പതിവാണ്.
ഒക്ടോബറില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ പിടിയിലായി. കൂട്ടത്തില്‍ മിഷേലുമുണ്ടായിരുന്നു. പെരുമ്പാവൂരിലെ കോവിഡ് സെന്ററില്‍ പാര്‍പ്പിച്ചതിനിടെ ശുചിമുറിയിലെ എക്‌സ്‌ഹോസ്റ്റര്‍ ഫാന്‍ ഇളക്കിമാറ്റി രക്ഷപ്പെട്ടു. പിന്നീടാണ് ഷിന്‍സിയുമൊത്ത് വാന്‍ മോഷ്ടിച്ചതും തിരുവല്ലയില്‍ പ്രഭാത നടത്തിനിറങ്ങിയവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ചതും.

Related posts

Leave a Reply

Your email address will not be published. Required fields are marked *