

ആറ്റിങ്ങൽ: പൂവൻപാറ ആറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആർടിസി ബസ് കണ്ടക്ടർ ആയ ആറ്റിങ്ങൽ ഊരുപൊയ്ക സ്വദേശി അരുൺ (41 )ആണ് മരണപ്പെട്ടത്. അരുണിനെ കാണ്മാനില്ല എന്ന് കാട്ടി ഭാര്യാപിതാവ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പൂവൻപാറ ആറിനു സമീപം ഇയാളുടെ സ്കൂട്ടറും നദിക്കരയിൽ ചെരുപ്പും കണ്ടെത്തി.
ശനിയാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ തായിരുന്നു അരുൺ. ഉച്ചക്കഴിഞ്ഞ് മറ്റൊരാളുടെ നമ്പറിൽ നിന്നും ഭാര്യയെ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഭാര്യ ആ നമ്പറിൽ വൈകുന്നേരം തിരിച്ച് വിളിച്ചിരുന്നു. തുടർന്ന് രാത്രി 9.30 ഓടെ അരുണിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ പിതാവ് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. തുടർന്ന് രാത്രിയോടെ ആറ്റിങ്ങൽ പോലീസ് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ പൂവൻപ്പാറ പാലത്തിന് സമീപം ഇയാളുടെ വാഹനവും ചെരുപ്പും പോലീസിന് കണ്ട് കിട്ടി. തുടർന്ന് ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം നടത്തിയ തിരിച്ചിലാണ് ആറ്റിൽ നിന്നും ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടി കൾക്കായി മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


