

വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് ആയുധ സഹായവുമായി അമേരിക്ക. ആയുധങ്ങളുമായി അമേരിക്കയുടെ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ.ഡി.എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആയുധങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അമേരിക്കന്‍ വിമാനം ഇസ്രയേലിലെ നെവാറ്റില്‍ വ്യോമതാവളത്തില്‍ എത്തിയത്. കൂടാതെ, മെഡിറ്ററേനിയന്‍ കടലില്‍ യു.എസ്.എസ് ജെറാള്‍ഡ് എന്ന പടക്കപ്പലും നങ്കൂരമിട്ടിട്ടുണ്ട്. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണിത്.

ഇസ്രയേലില്‍നിന്നും ഹമാസ തട്ടിക്കൊണ്ടുപോയവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 14 അമേരിക്കന്‍ പൗരന്മാര്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹമാസ് ബന്ദികളാക്കയിവരില്‍ യു.എസ് പൗരന്മാരുമുണ്ടെന്നും ഇത് തീര്‍ത്തും ക്രൂരമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ നേതാക്കളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ബ്ലിങ്കനും മില്ലറുമാണ് ഇസ്രയേലില്‍ എത്തുക. യുഎസിന്റെ സാമ്പത്തികസൈനിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

