

കിളിമാനൂര്‍: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. വാണിജ്യ-വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊര്‍ജ്ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ശില്‍പശാല ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വ്യവസായ സംരംഭകര്‍ക്കുവേണ്ടി പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും സംരംഭങ്ങളെ പറ്റിയുള്ള അവബോധവും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും വിവരിക്കുന്നതായിരുന്നു ശില്‍പശാല. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൈസാന.എം സ്വാഗതം പറഞ്ഞു. കെ.എല്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.അപര്‍ണ്ണാദേവി നന്ദി രേഖപ്പെടുത്തി.


