Breaking News

പുതിയ കുടുംബം: അരിക്കൊമ്പന്‍ ഹാപ്പിയെന്ന് തമിഴ്‌നാട് വനം വകുപ്പ്

അരിക്കൊമ്പന്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പുതിയ കുടുംബവുമായി ഇണങ്ങിച്ചേര്‍ന്ന അരിക്കൊമ്പന്‍ ഹാപ്പിയെന്ന് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്ന് വ്യക്തമാക്കിയ വനം വകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. അരിക്കൊമ്പന്‍ ആനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞ് ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം ഉണ്ടായിരുന്നു. ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് തമിഴ്‌നാട് വനം വകുപ്പിന്റെ വിശദീകരണം. തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനല്‍വേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്.

അപ്പര്‍ കോടയാറിലാണ് ആന ഇപ്പോഴുള്ളതെന്ന് വനം വകുപ്പ് പറയുന്നു. ആഗസ്റ്റ് 19 നും 20 നും ഇവിടെ പരിശോധന നടത്തി. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തില്‍ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *