

കോഴിക്കോട്: സംസ്ഥാനത്ത് കത്തിയെരിയുന്ന ചൂടേറ്റ് ഒരു ജീവന്‍കൂടി പൊലിഞ്ഞു. പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് വച്ച് സൂര്യഘാതമേറ്റ വിജേഷാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പന്നിയങ്കര സ്വദേശിയായ വിജേഷ് പെയിന്റ് പണിക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുവച്ച് സൂര്യാഘാതമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് അല്‍പം മുമ്പ് മരണം സംഭവിച്ചിരിക്കുന്നത്.







