Breaking News

കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയില്‍ മായാ മുരളിയെന്ന യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നതിന്റെ സൂചനകളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മായയുടെ കണ്ണിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട പാടുകള്‍ മര്‍ദ്ദനമേറ്റതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മായയ്‌ക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്ത് എന്നയാളിനെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊലപാതകത്തില്‍ മറ്റൊരാളിന്റെ സാന്നിധ്യം കൂടി പോലീസ് സംശയിക്കുണ്ട്. ഇയാള്‍ പൂജാവിധികള്‍ പഠിച്ച ആളാണെന്നാണ് പോലീസിന്റെ നിഗമനം. പേരൂര്‍ക്കട ഭാഗത്തുള്ള ആളാകാനാണ് സാധ്യതയെന്നും പോലീസ് കരുതുന്നു. ഇയാളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അജ്ഞാതനായ ഒരാള്‍ മായ താമസിച്ച വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണവും രഞ്ജിത്തിനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.

രഞ്ജിത്തിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ ഓട്ടോ ചൂണ്ടുപലകയ്ക്ക് സമീപം ഹോട്ടലിന് പുറകിലെ പുരയിടത്തു നിന്നും പൊലീസ് കണ്ടെത്തി. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം മായ മക്കളുമായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഇതിനിടെയാണ് മായ ഓട്ടോ ഡ്രൈവറായ രഞ്ജിത്ത് കടന്നുവന്നത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും മുതിയാവിളയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കേസില്‍ ഇതുവരെയും മറ്റാരെയും പ്രതി ചേര്‍ത്തിട്ടില്ല. പോസ്‌റ്മോര്‍ട്ടത്തിനു ശേഷം മായയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഹാര്‍വിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *