

ആലപ്പുഴ: സഹോദരിയെ കൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം. കുടുംബ വീടിനെ പറ്റിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടന് സഹോദരിയെ മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരന്‍ അല്ലെന്നുകണ്ട് വിട്ടയച്ചു. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്.







