

വര്‍ക്കല: രക്ഷപെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വര്‍ക്കല പോലീസ് ഓടിച്ചിട്ട് പിടികൂടി. അയിരൂര്‍ ഇലകമണ്‍ ചാരുംകുഴി ചരുവിള വീട്ടില്‍ അജിത്ത്(29) ആണ് വര്‍ക്കല കോടതിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. പത്ത് വയസ്സുകാരിയ പീഡിപ്പിച്ച കേസില്‍ വിചാരണ തടവ് അനുഭവിക്കുകയാണ് പ്രതി. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്നും വര്‍ക്കല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോടതിക്കകത്തു നിര്‍ത്തിയിരുന്ന പ്രതി സൂത്രത്തില്‍ പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്ററോളം കൂടെ ഓടി പിടികൂടുകയും ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു. കോടതിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് വര്‍ക്കല പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
