Breaking News

എല്‍.ഡി.എഫ് കുടുംബ സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് കുടുംബ സംഗമം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജോയിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവനവഞ്ചേരി ഗ്രാമത്തുംമുക്കില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ രാജഗോപാലന്‍ പോറ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ നേതാവ് അവനവഞ്ചേരി രാജു സ്വാഗതം ആശംസിച്ചു.എല്‍.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ അഡ്വ.ബി.സത്യന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി, സി.പി.ഐ(എം) ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, സി.പി.ഐ ആറ്റിങ്ങല്‍ ഈസ്റ്റ് എല്‍സി സെക്രട്ടറി എ.എല്‍.നസീര്‍ ബാബു, ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീജ നന്ദിയുംരേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *