Breaking News

ആറ്റിങ്ങലില്‍ കാര്‍ കോണ്‍ക്രീറ്റ് തൂണിലടിച്ച് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പനവേലിപറമ്പില്‍ കാര്‍ കോണ്‍ക്രീറ്റ് തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടുകൂടിയാണ് സംഭവം. ആറ്റിങ്ങല്‍ എല്‍.എം.എസ് ജംഗ്ഷനില്‍ നിന്ന് പനവേലിപറമ്പില്‍ ഉള്ള കുത്തന്‍ കോണ്‍ക്രീറ്റ് ഇറക്കം ഉറങ്ങവെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട സ്വിഫ്റ്റ് കാര്‍ സമീപത്ത് ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് തൂണിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ആറ്റിങ്ങല്‍ പനവേലിക്കടവ് ആര്‍.വി നിവാസില്‍ വിജയന്റെ കഴുത്തിന് ഗുരുതരമായ പരിക്കേറ്റു. വിജയനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

സമീപകാലത്താണ് അപകടം സംഭവിച്ച കുത്തന്‍ ഇറക്കത്തില്‍ റോഡിന്റെ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ പണി കൃത്യമല്ലാത്തതിനാല്‍ കോണ്‍ക്രീറ്റിന്റെ മുകള്‍ഭാഗം ചെറുതായി ഇളകി പൗഡര്‍ രൂപത്തില്‍ കിടക്കുന്നതിനാല്‍ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ ബ്രേക്ക് ചെയ്താല്‍ വഴുതി അപകടം സംഭവിക്കുന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. രാത്രി 9.30 ഓടെ തോട്ടിലേക്ക് മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *