Breaking News

വടശ്ശേരിക്കോണം കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വര്‍ക്കല: വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹ തലേന്ന് വധുവിന്റെ അച്ഛനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി തള്ളി. ജൂലൈ 31 നാണ് ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു(61)വിനെയാണ് പ്രതികള്‍ തലയ്ക്കടിച്ച് കൊന്നത്. സംഭവം നടന്ന ദിവസം തന്നെ പ്രതികളായ ജിജിന്‍, ജിഷ്ണു, ശ്യാം, മനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളിലൊരാളായ ജിഷ്ണു രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ വിവാഹാലോചന രാജുവും കുടുംബവും തള്ളിക്കളയുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീലക്ഷ്മിയുടെ വിവാഹത്തിന്റെ തലേന്ന് അര്‍ദ്ധരാത്രിയോടെ ജിഷ്ണുവും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് രാജുവിന്റെ വീട്ടില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയും രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *