Breaking News

ശിവഗിരിയിൽ ബ്രഹ്മവിദ്യാലയ കനക ജൂബിലി സമ്മേളന ഉദ്ഘാടനം ഗവർണർ നിർവ്വഹിച്ചു.

വർക്കല : 89 മത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ബ്രഹ്മവിദ്യാലയ കനക ജൂബിലി സമ്മേളന ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.
സ്വയം ആരെന്നെറിയാൻ ലോക ചിന്തയ്ക്ക് ഗുരുവിന്റെ മൗലിക സംഭാവനകൾ എന്ന വിഷയത്തിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ശിവഗിരി ബ്രഹ്മവിദ്യാലയമെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹാ തത്വം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുവിന് തന്റെ പ്രണാമർപ്പിച്ചാണ് ഗവർണർ പ്രസംഗിച്ചു തുടങ്ങിയത്.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ മുഖ്യ കർമ്മ മണ്ഡലം ആയ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാൻ അതിയായ സന്തോഷമുണ്ട്ആലുവ അദ്വൈത ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച ഏഷ്യയിലെ രണ്ടാമത്തെ സർവമത സമ്മേളനത്തിൽ ഗുരു മുന്നോട്ടുവച്ച ആശയം ആയിരുന്നു ഈ ബ്രഹ്മവിദ്യാലയം.ആ സമ്മേളനത്തിന്റെ ലക്ഷ്യവും ഗുരു വ്യക്തമാക്കി : “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഉള്ള വേദി”.

ഭഗവത്ഗീത, ബൈബിൾ, ഖുറാൻ എന്നിവയുടെ തത്വങ്ങൾ‍‍ ദിവസവും ചർച്ച ചെയ്യുന്ന ഈ ബ്രഹ്മവിദ്യാലയം, അറിയാനും അറിയിക്കാനും ഉള്ള മാതൃകാ സ്ഥാനം ആണ്.ഗുരുവിന്റെ തത്വങ്ങളുടെയും ദർശനങ്ങളുടെയും പഠനവും പ്രചാരണവും ആയിരുന്നു ഈ സ്ഥാപനത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യം.ഇതോടൊപ്പം എല്ലാ പ്രധാന മതങ്ങളിലെയും പ്രധാന അദ്ധ്യാപനങ്ങൾ പഠിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും ഗുരു നിർദ്ദേശിച്ചിരുന്നു.

ഗുരുവിന്റെ ആശയം ‘ബ്രഹ്മചാരികളായി, സന്യാസ ജീവിതത്തിന് അഭിരുചിയുള്ള യുവാക്കളെ തിരഞ്ഞെടുത്ത് അവരിൽ യോഗ്യരായ യഥാർത്ഥ ചായ്‌വുള്ളവർക്ക് സന്യാസം നൽകുകയും’ അവരെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ അയയ്ക്കുകയും ചെയ്യുക എന്നതായിരുന്നു.പരോപകാരാർത്ഥ പ്രയത്നം മതം നോക്കാതെ എല്ലാ മതങ്ങളുടെയും തത്വങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കാൻ ഒരിടം എന്ന ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ബ്രഹ്മവിദ്യാലയമെന്നും ഗവർണർ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *