Breaking News

ശിവഗിരിയിൽ ആരോഗ്യ സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

വർക്കല : ആരോഗ്യ മേഖലയിൽ ഇന്നുള്ള വെല്ലുവിളികളെ നേരിടാൻ വ്യക്തികൾക്ക് ആണ് സാധ്യമാകുന്നത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . 89ആമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആരോഗ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസന സൂചികയിൽ കേരളം മുൻപന്തിയിൽ ആണെന്നും ജനങ്ങളുടെ ആയുർദൈർഘ്യം 75 വയസ്സായി കൂടിയിട്ടുണ്ട് എന്നും വീണ ജോർജ് പറഞ്ഞു . 45 – 50 ആയിരുന്നു മുൻകാലങ്ങളിലെ ആയുർദൈർഘ്യം ആയി കണക്കാക്കിയിരുന്നത് . വാക് ശുദ്ധി , മനഃശുദ്ധി , ഇന്ദ്രിയ ശുദ്ധി എന്നിങ്ങനെ ഗുരുദേവ കാഴ്ചപ്പാടുകൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു .

Related posts

Leave a Reply

Your email address will not be published. Required fields are marked *