Breaking News

കണ്ണംബ റെസിഡെൻസ് അസോസിയേഷൻ വാർഷികം

വർക്കല : കണ്ണംബ റെസിഡെൻസ് അസോസിയേഷൻ വാർഷികം നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. മോഹനചന്ദ്രൻനായർ അധ്യക്ഷനായി. സിവിൽ സർവീസ് പരീക്ഷയിൽ 196-ാം റാങ്ക് നേടിയ സൗമ്യ കൃഷ്ണൻ, ഡോക്ടറേറ്റ് നേടിയ പി.ആർ.രാഖി എന്നിവരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മെമന്റോ നൽകി ആദരിച്ചു. ഫ്രാവ് പ്രസിഡന്റ് ഡോ. പി.ചന്ദ്രമോഹൻ, നഗരസഭാ കൗൺസിലർമാരായ പ്രിയാ ഗോപൻ, എസ്.പ്രദീപ്, ഉണ്ണികൃഷ്ണൻ, അനീഷ്, അസോസിയേഷൻ സെക്രട്ടറി സി.വി.വിജയകുമാർ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണക്ലാസും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *