Breaking News

കണ്ണൂരില്‍ ട്രെയിനില്‍ തീപിടിച്ച സംഭവം; ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെ കസ്റ്റഡിയില്‍. അക്രമിയെന്ന് സംശയിക്കുന്ന ഇയാളെ കേരള പോലീസാണ് കസ്റ്റഡിയില്‍ അടുത്തത്. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള വ്യക്തിയാണ് ഇതെന്ന് പോലീസ് വൃത്തങ്ങള്‍ സംശയിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വിരല്‍ അടയാള പരിശോധന നടത്തിയ ശേഷം കൂടുതല്‍ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.

എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുക ഉയര്‍ന്ന ഉടനെ ബോഗി വേര്‍പെടുത്തിയിരുന്നു. സംഭവത്തിന് മുന്‍പ് അജ്ഞാതന്‍ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *