
വര്‍ക്കല: വര്‍ക്കലയില്‍ 68 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശിയായ 50 വയസുള്ള അമ്മിണി ബാബു എന്ന് വിളിക്കുന്ന ബാബുവിനെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചു കടന്നാണ് പ്രതി വയോധികയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്. വയോധികയുടെ ഭര്‍ത്താവ് ഒരു പെറ്റി കേസില്‍ പെട്ട് പിഴ തുക അടയ്ക്കാനില്ലാത്തതിനാല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ആയതിനാല്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.
വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി ഇവര്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും രാത്രി തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
