Breaking News

വര്‍ക്കല പുത്തന്‍ചന്തയില്‍ ഓടയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വര്‍ക്കല: വര്‍ക്കല പുത്തന്‍ചന്തയില്‍ ഓടയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെമ്മരുതി അച്യുതന്‍മുക്ക് അനുലാല്‍ മന്ദിരത്തില്‍ അനു(45) ആണ് മരണപ്പെട്ടത്. അനില്‍ ഏപ്രില്‍ 13 ന് വീടുവിട്ടുപോയതാണ്. തുടര്‍ന്ന് ഇയാളെ കാണാതായ വിവരം പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ എട്ട് മണിയോടെ പുത്തന്‍ചന്തയിലെ ഓടയില്‍ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സമീപപ്രദേശത്ത് കരിക്ക് വില്‍പന നടത്തുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. അനു മാനസിക അസ്വസ്ഥ്യം നേരിടുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്‌കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *