Breaking News

വർക്കലയില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഏപ്രില്‍ 21 ന്

വര്‍ക്കല: വര്‍ക്കലയില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വട്ടപ്ലാമൂട് മിനി ഓഡിറ്റോറിയത്തിൽ ഏപ്രിൽ 21 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ശിവഗിരി സംരക്ഷണ സംഘവും സാരഥി സെന്റര്‍ ഫോര്‍ എക്‌സലെന്‍സും സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി സംരക്ഷണ സംഘം ചെയര്‍മാന്‍ വിജേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള കരിയര്‍ ഗൈഡന്‍സ് സെഷന്‍ റിട്ട.കേണല്‍ എസ്.വിജയനും ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയുള്ള സിവില്‍ സര്‍വീസ് സെഷന്‍ പാര്‍വ്വതി വിമല്‍ പ്രകാശ് ഐ.ഐ.എസും നയിക്കും. സിവില്‍ സര്‍വീസിലേക്കുള്ള എന്റെ വഴി എന്ന വിഷയത്തില്‍ പാര്‍വതി വിമല്‍ പ്രകാശ് ഐ.ഐ.എസ് സംസാരിക്കും. ഉച്ചയ്ക്ക് 3.30 മുതല്‍ 4 വരെ ചര്‍ച്ച നടക്കും. തുടര്‍ന്ന് ദേശീയഗാനത്തോടെ പരിപാടി സമാപിക്കും. ശിവഗിരി സംരക്ഷണ സംഘം ഭാരവാഹികള്‍ പത്രസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. വളര്‍ന്നുവരുന്ന യുവതയ്ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ഈ പ്രേഗ്രാം ഏവര്‍ക്കും മാതൃകയാക്കുന്നതാണെന്നും ശിവഗിരി സംരക്ഷണ സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *