Breaking News

അയിരൂർ സ്‌റ്റേഷനിലേക്ക് സി.പി.ഐ. മാർച്ച് നടത്തി

വർക്കല : വർക്കലയിൽ സി.പി.ഐ. പ്രവർത്തകർക്കെതിരേ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അയിരൂർ പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ. മാർച്ച് നടത്തി. കുറേനാളുകളായി സി.പി.ഐ. പ്രവർത്തകർക്കെതിരേ സി.പി.എം. പിന്തുണയോടുകൂടി സാമൂഹികവിരുദ്ധർ അക്രമപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ആരോപിച്ചു.

ഓടയം മിസ്‌കീൻ തെരുവിൽ സി.പി.ഐ.യുടെ കൊടിമരം നശിപ്പിച്ചിരുന്നു. ഇതിനെതിരേ അയിരൂർ പോലീസിൽ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. സി.പി.ഐ. ഓടയം ബ്രാഞ്ച് സെക്രട്ടറി ഷബീറിനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചു. തുടരെയുള്ള ആക്രമങ്ങളിൽ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചു.

സി.പി.ഐ. നേതാക്കന്മാരായ വി.മണിലാൽ, വി.രഞ്ജിത്ത്, എഫ്.നഹാസ്, ടി.ജയൻ, എസ്.ബാബു, ഷിജി ഷാജഹാൻ, ഷിജു അരവിന്ദ്, സി.വിനോദ്, പി.ഉണ്ണികൃഷ്ണൻ, കെ.സുജാതൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *