Breaking News

ഇങ്ങനെയും റോഡ് പണിയാം…!!

വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാതെ റോഡ് നവീകരണം പൂർത്തിയാക്കിയതായി പരാതി. മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിൽപ്പെട്ട മുടന്തിക്കര- പോലീസ് സ്റ്റേഷൻ റോഡാണ് നവീകരണം നടന്നെങ്കിലും വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാത്തത്.

മാറനല്ലൂർ : വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാതെ റോഡ് നവീകരണം പൂർത്തിയാക്കിയതായി പരാതി. മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിൽപ്പെട്ട മുടന്തിക്കര- പോലീസ് സ്റ്റേഷൻ റോഡാണ് നവീകരണം നടന്നെങ്കിലും വൈദ്യുതത്തൂ ണുകൾ മാറ്റിസ്ഥാപിക്കാത്തത്. തൂണുകൾ റോഡിന് നടുവിലായി നിൽക്കുന്നത് കാരണം ഇരുചക്രവാഹനം ഒഴികെ മറ്റ്‌ വാഹനങ്ങൾ ക്കൊന്നും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

മാസങ്ങൾക്കു മുമ്പ് മുടന്തിക്കര റോഡിന്റെ പകുതിയോളം ഭാഗം ടാർ ചെയ്ത് നവീകരിച്ചെങ്കിലും പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഭാഗം നവീകരണം പൂർത്തിയാക്കിയിട്ടില്ലായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും കാരണം നവീകരണം നടത്താതെ കിടന്ന പ്രദേശങ്ങളിൽക്കൂടി നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ നിരന്തരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൂർത്തിയാക്കാനുണ്ടായിരുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *